സിറിയ-തുര്‍ക്കി അതിര്‍ത്തി നഗരത്തില്‍ സ്‌ഫോടനം; 13 പേര്‍ കൊല്ലപ്പെട്ടു

Posted on: November 3, 2019 9:52 am | Last updated: November 3, 2019 at 2:42 pm

ദമാസ്‌കസ്: സിറിയ-തുര്‍ക്കി അതിര്‍ത്തി നഗരമായ ടെല്‍ ആബ്‌യാദിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തുര്‍ക്കി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കുര്‍ദുകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നഗരം കഴിഞ്ഞ മാസം തുര്‍ക്കി പിടിച്ചെടുത്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ആക്രമണമെന്ന് സംശയിക്കുന്നു. സാധാരണക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് തുര്‍ക്കി അധികൃതര്‍ വെളിപ്പെടുത്തി.