Connect with us

Kerala

സി പി എമ്മിനേയും ബി ജെ പിയേയും വിമര്‍ശിച്ച് മാവോയിസ്റ്റ് ലഘുലേഖ

Published

|

Last Updated

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ സി പി എമ്മിനെയും ബി ജെ പിയെയും വിമര്‍ശിച്ച് മാവോയിസ്റ്റ് ലഘുലേഖ. ആദിവാസി മേഖലകളിലാണ് കേന്ദ്ര, സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് ലഘുലേഖ ഇറക്കിയിരിക്കുന്നത്. മാവോയിസ്റ്റ് വേട്ടയില്‍ സി പി എമ്മും ബി ജെ പിയും ഒരേ തൂവല്‍ പക്ഷികളാണെന്നും ഇവര്‍ക്കെതിരെ വമ്പനിച്ച ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും ലഘുലേഖ പറയുന്നു. സി പി ഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പേരുകള്‍ ലഘുലേഖ സ്ഥിരീകരിക്കുന്നു.

 

 

Latest