Connect with us

Kerala

മലയോര ഹൈവേ വികസനം: കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി

Published

|

Last Updated

മലയോര ഹൈവേ വികസനം സംബന്ധിച്ച് സി.കെ. ഹരീന്ദ്രന്‍ എം എല്‍ എ കേന്ദ്ര മന്ത്രി വി മുരളീധരനു നിവേദനം നല്‍കുന്നു.കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ.എ സമ്പത്ത് സമീപം

ന്യൂഡല്‍ഹി: തിരുവനന്തപുരം ജില്ലയിലെ മലയോര ഹൈവേ നാഷണല്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന അമരവിള -കാരക്കോണം റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് “എയ്തുകൊണ്ടാന്‍കാണി” റെയില്‍വേ ഓവര്‍ബ്രിഡ്ജ് പണിയുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനായി സി കെ ഹരീന്ദ്രന്‍ എം എല്‍ എ യും കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ.എ സമ്പത്തും കേന്ദ്ര മന്ത്രി വി മുരളീധരനുമായി ചര്‍ച്ച നടത്തി.

സൗത്ത് ബ്ലോക്കിലെ മന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്തത്. ഈ പദ്ധതിയ്ക്കായി സംസ്ഥാന ബഡ്ജറ്റില്‍ 30 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഐ ടി ഐ യും ധനുവച്ചപുരം കോളജുമുള്‍പ്പെടെ പതിനായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സ്ഥലമാണിത്.അമ്പൂരി ഗ്രാമ പഞ്ചായത്തിലെ കുമ്പിച്ചല്‍ക്കടവ് പാലം പണിയുന്നതിന് അനുമതി ലഭ്യമാക്കണമെന്നും ഡോ.എ സമ്പത്തും സി കെ ഹരീന്ദ്രന്‍ എം എല്‍ എയും അഭ്യര്‍ത്ഥിച്ചു.

Latest