ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു

Posted on: November 2, 2019 2:35 pm | Last updated: November 2, 2019 at 2:44 pm

പാലക്കാട്: ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ച സ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശി ടി എസ് ആശിഷ് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് ആലത്തൂര്‍ പോലീസ് കേസെടുത്തത്.

ഒക്ടോബര്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം സി കമറുദ്ദീനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഫിറോസിന്റെ രാഷ്ട്രീയ ചായ്‌വിനെ വിമര്‍ശിച്ച് രംഗത്തെിയ സ്ത്രീക്കെതിരെ ഫേസ്ബുക്ക് ലൈവില്‍ എത്തിയത് ഏറെ വിവാദമായിരുന്നു. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.