Connect with us

Kerala

മുഖ്യമന്ത്രിയുടേത് വിലകുറഞ്ഞ അവിവേക പ്രതികരണം; അവഗണനയോടെ തള്ളുന്നു: സുകുമാരന്‍ നായര്‍

Published

|

Last Updated

കോട്ടയം : എന്‍ എസ് എസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമര്‍ശത്തിനെതിരെ എന്‍എസ്എസ്. കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവര്‍ അസാധുവാകുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന എന്‍ എസ് എസിനെ കുറിച്ചാണെങ്കില്‍ തികഞ്ഞ അവഗണനയോടുകൂടി തള്ളിക്കളയുന്നുവെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു.

വിലകുറഞ്ഞ അവിവേക പ്രതികരണമാണ് മുഖ്യമന്ത്രിയുടേത്. സമുദായത്തിനുമേല്‍ നേതാക്കള്‍ പിന്തിരിപ്പന്‍ കാഴ്ചപ്പാട് അടിച്ചേല്‍പിക്കരുത്. ഞങ്ങള്‍ മാത്രമാണ് നവോത്ഥാനത്തിന്റെ പ്രവാചകര്‍, ഞങ്ങള്‍ പറയുന്ന വഴിയേ വന്നോണം, അല്ലാത്തവരെയൊക്കെ അപ്രസക്തമാക്കും എന്ന ഭീഷണിയുടെ സ്വരം മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നില്‍ ഇല്ലേ എന്ന് സംശയിക്കുന്നു. ശബരിമല വിഷയത്തോടനുബന്ധിച്ചാണ് സര്‍ക്കാര്‍ നവോത്ഥാനം ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങിയത്. അതിനെ തുടര്‍ന്നാണ് ഇതുവരെയില്ലാത്ത തരത്തില്‍ സവര്‍ണ്ണഅവര്‍ണ്ണ ചേരിതിരിവും മുന്നാക്കപിന്നാക്കവിഭാഗീയതയും ജാതിതിരിവും ഉണ്ടായതുമെല്ലാം.

ഇതെല്ലാം രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടിയാണെന്നുള്ളത് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ജനങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലേറിയ മുഖ്യമന്ത്രി ഉപദേശ രൂപേണ ഇത്ര വില കുറഞ്ഞ രീതിയില്‍ പ്രതികരിച്ചത് അവിവേകമാണെന്നും എന്‍എസ്എസ് പത്രക്കുറിപ്പില്‍ പറയുന്നു.

Latest