Connect with us

Kerala

അലന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു; പോലീസ് തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്തുവെന്ന് ഇരുവരും

Published

|

Last Updated

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റെ പിതാവ് ഷുഹൈബും മാതാവ് സബിതയും കോഴിക്കോട് എത്തിയ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി അറിയിച്ചു. മകനെ പോലീസ് തെറ്റിദ്ധരിപ്പിച്ച് അറസ്റ്റ് ചെയ്തതാണെന്ന് ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഷുഹൈബ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു നോട്ടീസ് കിട്ടിയെന്ന കാരണത്താലാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്തെല്ലാം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് അറിയില്ല. മകന്‍ സിപിഎമ്മിന്റെ അംഗവും പ്രവര്‍ത്തകനുമാണ്.

മകന്‍ അഞ്ചുവര്‍ഷമായി സിപിഎം ബൈപ്പാസ് ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന് അലന്റെ മാതാവ് സബിതയും മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ അംഗവുമാണ്. സിപിഎം അനുഭാവമുള്ള കുടുംബമാണ്. പോലീസ് ഇത്തരത്തില്‍ നടപടിയെടുക്കാന്‍ കാരണമെന്തന്നറിയില്ല.

വീട് നിറയെ പുസ്തകങ്ങളാണ്. പുസ്തകങ്ങളെല്ലാം പോലീസ് തിരഞ്ഞിരുന്നു. സാമൂഹ്യപ്രവര്‍ത്തകരായതിനാല്‍ ലഘുലേഖകളും പോസ്റ്ററുകളുമുണ്ടാകും. നിരോധിച്ച പുസ്തകങ്ങളൊന്നും വീട്ടിലില്ലെന്നും സബിത പറഞ്ഞു

Latest