Connect with us

Gulf

അനീതിക്കും ചൂഷണത്തിനും എതിരെയുള്ള പോരാട്ടമായിരുന്നു ഗുരുദാസ് ദാസ് ഗുപ്തയുടെ ജീവിതം: നവയുഗം

Published

|

Last Updated

ദമ്മാം: മുതിര്‍ന്ന സിപിഐ നേതാവും, മികച്ച പാര്‍ലമെന്റേറിയനും എ ഐ ടി യു സിയുടെ മുന്‍ജനറല്‍ സെക്രട്ടറിയുമായ ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രായവും ആരോഗ്യവും അനുവദിച്ചിരുന്നെങ്കില്‍, ഫാസിസം പിടിമുറുക്കുന്ന ഈ വര്‍ത്തമാനകാല ഇന്ത്യയിലും അദ്ദേഹത്തിന്റെ പോരാട്ടം തുടര്‍ന്നേനെ. സി പി ഐയ്ക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും മാത്രമല്ല, ഭരണഘടനയെ ബഹുമാനിക്കുന്ന ജനാധിപത്യസ്‌നേഹികള്‍ക്കും സാധാരണക്കാര്‍ക്കും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനപ്രമേയത്തില്‍ പറഞ്ഞു.

Latest