Connect with us

Gulf

വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണം : ഒഐസിസി മലപ്പുറം ദമ്മാം കമ്മിറ്റി

Published

|

Last Updated

ദമ്മാം : വാളയാറിലെ ഒന്‍പതും പതിമൂന്നും വയസ്സുള്ള രണ്ട് പിഞ്ചോമനകളെ ക്രൂരമായ് ബലാല്‍സംഘം ചെയ്ത് കൊന്നുകളഞ്ഞ നരധാമന്മാരെ വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധി വരാന്‍ ഇടയാക്കിയതില്‍ ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഈ വിധി ജുഡീഷറിക്കേറ്റ തീരാകളങ്കമാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ഇത്തരത്തില്‍ പ്രതികളെ വെറുതെ വിടാന്‍ ഇടയായ വിധി വന്നതിന്റെ ഉത്തരവാദിത്തം ഈ കേസ് തുടക്കം മുതല്‍ തന്നെ അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കുവാനും തെളിവുകള്‍ നശിപ്പിക്കുവാനും ശ്രമിച്ച പോലീസിനും ആഭ്യന്തരവകുപ്പിനും പ്രോസിക്യൂഷനുമാണന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഈ കൊലപാതകങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം

.ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഗഫൂര്‍ വണ്ടൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വഗതവും വൈസ് പ്രസിഡണ്ട് ആസിഫ് താനൂര്‍ നന്ദിയും പറഞ്ഞു. റീജണല്‍ വൈസ് പ്രസിഡണ്ട് ചന്ദ്രമോഹന്‍, ട്രഷറര്‍ റഫീക്ക് കൂട്ടിലങ്ങാടി,റീജണല്‍ കമ്മിറ്റി അംഗം അബ്ബാസ് തറയില്‍, ജില്ലാ ജോ.സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍,അന്‍വര്‍ വണ്ടൂര്‍, അഷ്‌റഫ് കൊണ്ടോട്ടി,സാദിക്ക്,അബ്ദുല്‍ സലാം,ബിജുനായര്‍,ഷൌക്കത്ത്,നിയാസ് തുടങ്ങിയവര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു

---- facebook comment plugin here -----

Latest