Connect with us

Kerala

മാവോയിസ്റ്റ് ബന്ധം: കോഴിക്കോട് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. പന്തീരാങ്കാവില്‍നിന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് അറസ്‌റ്റെന്ന് പന്തീരാങ്കാവ് പോലീസ് പറഞ്ഞു.

ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. നിരവധി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ഥികളാണ് രണ്ടുപേരും. കോഴിക്കോട് സൗത്ത് മുന്‍ എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗമായിരുന്നു അറസ്റ്റിലായ അലയ്ന്‍ ഷുഹൈബ് എന്ന് പോലീസ് പറഞ്ഞു.

നിരോധിത ഇടതുപക്ഷ സംഘടനയുമായി ബന്ധമുള്ള ആളാണ് ഇവരെന്ന് പോലീസ് പറയുന്നു. പാലക്കാട് മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

Latest