Connect with us

International

മാലിയില്‍ ഭീകരാക്രമണം; 53 മരണം

Published

|

Last Updated

ബമാക്കോ: മാലിയില്‍ സൈനിക പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ പത്തുപേര്‍ക്ക് പരിുക്കേറ്റു.ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. മെനക പ്രവിശ്യയിലെ സൈനിക പോസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകരഗ്രൂപ്പാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു.

സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടങ്ങിയതായി വാര്‍ത്താവിതരണമന്ത്രി സംഗാരെ ട്വിറ്ററിലൂടെ അറിയിച്ചു. കൂടുതല്‍ സൈനികരെ മേഖലയിലേക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest