Connect with us

National

ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Published

|

Last Updated

ഡല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 81 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഡിസംബര്‍ 23 നാണ് . മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം പ്രഖ്യാപനം നടത്തിയത്.

നവംബര്‍ 30 ന് ആദ്യഘട്ടത്തില്‍ 13 സീറ്റുകളിലേക്കാണ് മത്സരം. രണ്ടാം ഘട്ടം ഡിസംബര്‍ 7 ന് 20 സീറ്റുകളിലേക്കും ഡിസംബര്‍ 12 ന് 17 സീറ്റുകളിലേക്ക് മൂന്നാം ഘട്ട തിരെഞ്ഞടുപ്പ് നടക്കും. 18 മണ്ഡലങ്ങളിലേക്ക് ഡിസംബര്‍ 16 നും 16 മണ്ഡലങ്ങളിലേക്ക് ഡിസംബര്‍ 20 നുമാണ് തിരഞ്ഞെടുപ്പ്. ആള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനു (എ ജെ എസ് യു) മായി സഖ്യം ചേര്‍ന്ന് ബി ജെ പിയാണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നത്.

ഡിസംബര്‍ 23 വരെ ഝാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് പക്രിയ നീളുന്നതിനാല്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് ഉടനുണ്ടാകില്ലെന്നാണ് സൂചന. ഫെബ്രുവരിയോടെയാണ് ഡല്‍ഹി നിയമസഭയുടെ കാലവധി തീരുക.

Latest