Connect with us

Uae

മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിംഗ് സെന്റർ, ലൈൻ ഇൻവെസ്റ്റ്‌മെന്റ പ്രോപ്പർട്ടിക്ക് 5 അവാർഡുകൾ

Published

|

Last Updated

അബുദാബി : മിന മേഖലയിൽ പ്രവർത്തിക്കുന്ന ഷോപ്പിങ് മാളുകളുടെ കൂട്ടയ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിംഗ് സെന്റേഴ്‌സ് എല്ലാ വർഷവും നടത്തുന്ന റീട്ടെയിൽ കോൺഗ്രസിൽ 5 അവാർഡുകൾ ലൈൻ ഇൻവെസ്റ്റ്‌മെന്റ പ്രോപ്പർട്ടി നേടി. ഡിസൈൻ,ഡവലപ്മെന്റ് വിഭാഗത്തിൽ ലൈൻ ഇൻവെസ്റ്റ്‌മെന്റ പ്രോപ്പർട്ടി പുതുതായി തുറന്ന മാൾ ഓഫ് ഉമ്മുൽ ഖുവൈന് ഗോൾഡ് അവാർഡ് ലഭിച്ചു. മാർക്കറ്റിംഗ് ആൻഡ് സ്പോൺസർഷിപ്പ്, കോസ് അനുബന്ധ മാർക്കറ്റിംഗ് വിഭാഗത്തിൽ അൽ വഹ്ദ മാൾ അബുദാബി 2 വെള്ളി അവാർഡുകൾ കരസ്ഥമാക്കി. ഡിജിറ്റൽ ആൻഡ് സോഷ്യൽ മീഡിയ വിഭാഗത്തിൽ മെച്ചപ്പെടുത്തിയ വെബ്‌സൈറ്റിന് ഖാലിദിയ മാൾ അബുദാബിക്ക് വെള്ളി അവാർഡ് ലഭിച്ചു. മികച്ച സെയിൽസ് പ്രമോഷനും ഇവന്റുകൾക്കും മുഷ്രിഫ് മാൾ അബുദാബി വെള്ളി അവാർഡ് നേടി. ലുലു ഇന്റർ നാഷണൽ ഗ്രൂപ്പിന്റെ കീഴിലെ സ്ഥാപനമാണ് ലൈൻ ഇൻവെസ്റ്റ്‌മെന്റ പ്രോപ്പർട്ടി.