Connect with us

Uae

ഇനിയും പറയാനുണ്ട്,   കെ വി മോഹൻകുമാർ പ്രകാശനം ചെയ്യും 

Published

|

Last Updated

 
അബുദാബി : മുതിർന്ന സി പി ഐ നേതാവും രാജ്യസഭ എം പി യും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം എഴുതി സൈകതം ബുക്സ്പ്രസിദ്ധീകരിക്കുന്ന ഇനിയും പറയാനുണ്ട് എന്ന പുസ്തകം ഷാർജ അന്താരഷ്ട്ര പുസ്തകോത്സ വേദിയിൽ നവംബർ 2 ന് വൈകിട്ട് 4 ന് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിൽ സാഹിത്യകാരനും മുൻ പൊതു വിദ്യാഭ്യാസ ഡയറക്ടറുമായ കെ വി മോഹൻകുമാർ പ്രകാശനം ചെയ്യും. എനിയും പറയാനുണ്ട് എന്ന പുസ്തകത്തിൽ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. വ്യക്തമായ നിലപാടുകളുടെ പ്രകാശം  ബിനോയ് വിശ്വത്തിന്റെ പുസ്തകത്തെ ഹൃദയാകർഷകമാക്കുന്നു. കൂടാതെ പുതിയ പുസ്തകം വർത്തമാന കാലത്തിന്റെ അസുരസന്ധികൾ ശക്തമായി അവതരിപ്പിക്കുന്നു.