Connect with us

Kerala

മഞ്ചക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയെന്ന് സ്ഥലം സന്ദര്‍ശിച്ച സി പി ഐ സംഘം

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനഭാഗത്ത് മാവോയിസ്റ്റുകളെ തണ്ടര്‍ ബോള്‍ട്ട് കൊലപ്പെടുത്തിയ സംഭവം ഭരണകൂട ഭീകരതയാണെന്ന ആരോപണവുമായി സി പി ഐ. സംഭവ സ്ഥലം സന്ദര്‍ശിച്ച സി പി ഐ പ്രതിനിധി സംഘമാണ് നിലപാട് വ്യക്തമാക്കിയത്.

നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന വിലയിരുത്തല്‍ ബലപ്പെടുത്തുന്ന വിവരങ്ങളാണ് സന്ദര്‍ശനത്തില്‍ നിന്ന് ലഭിച്ചതെന്ന് സംഘത്തിലുണ്ടായിരുന്ന പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവും സംസ്ഥാന നിര്‍വാഹക സമിതി അംഗം പി പ്രസാദും പ്രതികരിച്ചു.

Latest