Connect with us

Kerala

വാളയാര്‍: സി ബി ഐ അന്വേഷണം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: വാളയാര്‍ കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ ഇപ്പോഴും കഴിയുമല്ലോയെന്ന് കോടതി പറഞ്ഞു. വിചാരണക്കോടതി വിധി റദ്ദാക്കിയാല്‍ മാത്രമെ പുനരന്വേഷണത്തിന് സാധ്യതയുള്ളൂവെന്ന് സി ബി ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

മാധ്യമ റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തിലാണോ സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളെല്ലാം ശരിയാണെന്ന് എന്ത് ഉറപ്പാണുള്ളതെന്നും ഹരജിക്കാരനോട് കോടതി ആരാഞ്ഞു. കേസില്‍ അന്വേഷണവും വിചാരണയും നടക്കുന്ന സമയത്ത് താങ്കള്‍ എവിടെയായിരുന്നുവെന്ന് കോടതി ഹരജിക്കാരനോടു ചോദിച്ചു. നിരവധി സാക്ഷികള്‍ കൂറുമാറിയത് ചൂണ്ടിക്കാട്ടി സാക്ഷികള്‍ക്ക് സുരക്ഷ വേണമെന്ന ഹരജിക്കാരന്റെ ആവശ്യം പരിഗണിക്കാനും കോടതി തയാറായില്ല. വിചാരണ കഴിഞ്ഞ് വിധി പറഞ്ഞു കഴിഞ്ഞ കേസില്‍ ഇനി സാക്ഷികള്‍ക്ക് എന്തു സുരക്ഷ നല്‍കാനാണെന്നായിരുന്നു കോടതിയുടെ ചോദ്യം.

Latest