Connect with us

Kerala

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനായി തിരഞ്ഞെടുത്തതിന് ഏര്‍പ്പെടുത്തിയ സ്റ്റേ തുടരും

Published

|

Last Updated

കട്ടപ്പന: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്തതിന് ഏര്‍പ്പെടുത്തിയ സ്റ്റേ തുടരും. സ്റ്റേക്കെതിരെ ജോസ് കെ മാണി സമര്‍പ്പിച്ച ഹരജി കട്ടപ്പന സബ് കോടതി തള്ളി. ഇടുക്കി മുന്‍സിഫ് കോടതി വിധി കട്ടപ്പന സബ് കോടതി ശരിവക്കുകയായിരുന്നു. വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.

വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് ഉത്തരവിനോട് പ്രതികരിക്കവെ ജോസ് കെ മാണി പറഞ്ഞു. യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഏതാണെന്ന് കമ്മീഷന്‍ തീരുമാനിക്കും. കോടതി വിധിയെ ഭയക്കുന്നില്ല. വിധിക്കെതിരെ അപ്പീല്‍ നല്‍കും.

വിധി കേരള കോണ്‍ഗ്രസിന്റെ ധാര്‍മിക വിജയമാണെന്ന് പി ജെ ജോസഫ് പക്ഷം പറഞ്ഞു. ഇതോടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ജോസ് പക്ഷം ബാധ്യസ്ഥരാണെന്ന് മോന്‍സ് ജോസഫ് പ്രതികരിച്ചു.