Connect with us

Kerala

വാളയാര്‍ സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ ഇന്ന് സന്ദര്‍ശിച്ചേക്കും

Published

|

Last Updated

പാലക്കാട്: വാളയാര്‍ കേസ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി മരിച്ച പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് സന്ദര്‍ശിച്ചേക്കും. കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചാല്‍ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേസ് നേരിട്ട് സി ബി ഐക്കു വിടാന്‍ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്ന ദിവസം മാതാപിതാക്കള്‍ ഇവിടെ നിന്ന് മാറിനിന്നതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി മുമ്പാകെയുള്ള പൊതു താത്പര്യ ഹരജി ഇന്ന് പരിഗണിക്കും.

Latest