Connect with us

Kerala

വാളയാര്‍: സി ബി ഐ അന്വേഷണ ആവശ്യം കോടതിയില്‍ വന്നാല്‍ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വാളയാറില്‍ രണ്ട് സഹോദരിമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ഇരകളുടെ കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കി. എന്നാല്‍, കേസ് സി ബി ഐയെ നേരിട്ട് ഏല്‍പ്പിക്കാന്‍ സര്‍ക്കാറിന് സാങ്കേതിക പ്രശ്‌നമുണ്ടെന്ന് സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് തന്നെ വന്നു കണ്ട മാതാപിതാക്കളോട് മുഖ്യമന്ത്രി പറഞ്ഞു.

കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്. അതുണ്ടായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം കോടതിയോട് ആവശ്യപ്പെടും. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

---- facebook comment plugin here -----

Latest