Connect with us

Ongoing News

മുംബൈയെ തോൽപ്പിച്ച് ഒഡീഷക്ക് കന്നി ജയം

Published

|

Last Updated

ഒഡീഷ എഫ് സി-മുംബൈ സിറ്റി മത്സരത്തിൽ നിന്ന്

മുംബൈ: ഐ എസ് എല്ലിൽ പുതുമുഖമായ ഒഡീഷ എഫ് സിക്ക് ആദ്യ ജയം. മുംബൈ സിറ്റി എഫ് സിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു. സ്പാനിഷ് താരം അരിഡെയ്്ൻ സന്റാന ഇരട്ട ഗോൾ മികവിലാണ് ഒഡീഷ ജയം സ്വന്തമാക്കിയത്. ആറാം മിനുട്ടിൽ സിസ്‌കോ ഹെർണാണ്ടസിലൂടെ ഒഡീഷയാണ് ആദ്യം സ്‌കോർ ചെയ്്തത്. 21ാം മിനുട്ടിൽ സന്റാന ലീഡുയർത്തി.

40ാം മിനുട്ടിൽ ജെറി മൗവിംഗ് താംഗയും സ്‌കോർ ചെയ്തതോടെ ആദ്യ പകുതിയിൽ ഒഡീഷ 3-0ത്തിന് മുമ്പിൽ. 51ാം മിനുട്ടിൽ പെനാൽറ്റി ഗോൾ നേടിയ മുഹമ്മദ് ലർബി മുംബൈക്ക് പ്രതീക്ഷ പകർന്നു. എന്നാൽ, 72ാം മിനുട്ടിൽ സന്റാന രണ്ടാം ഗോൾ നേടി. ഇൻജുറി ടൈമിന്റെ അഞ്ചാം മിനുട്ടിൽ ഫ്രാൻസിസ്‌കോ ഡൊറോൺസോറെയുടെ സെൽഫ് ഗോൾ മുംബൈ തോൽവിയുടെ ആഘാതം കുറച്ചു.

---- facebook comment plugin here -----

Latest