Connect with us

National

അത് വ്യാജ വാര്‍ത്ത; അളവില്‍ കൂടുതല്‍ സ്വര്‍ണത്തിന് നികുതി അടക്കണമെന്ന പദ്ധതിയില്ലെന്ന് കേന്ദ്രം

Published

|

Last Updated

മുംബൈ: നിശ്ചിത അളവില്‍ കൂടുതലുള്ള സ്വര്‍ണത്തിന് നികുതി അടക്കണമെന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടില്ലെന്ന്
കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. കണക്കില്‍ പെടാത്ത സ്വര്‍ണത്തിന് പണമടച്ച് നിയമവിധേയമാക്കുന്ന പദ്ധതി കേന്ദ്രം ഉടനെ നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ അത്തരം പദ്ധതികളില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ബജറ്റ് പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയത്ത് ഇത്തരം വാര്‍ത്തകള്‍ സാധാരണമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കള്ളപ്പണം തടയാന്‍ 2017ല്‍ കൊണ്ടുവന്ന പ്രധാന മന്ത്രി ഗരീബ് കല്യാണ്‍ യോജന (പി എം ജി കെ വൈ) യുടെ ചുവടുപിടിച്ചായിരിക്കും ഈ പദ്ധതിയെന്നും പൗരന്മാര്‍ക്ക് കൈവശം വെക്കാവുന്ന സ്വര്‍ണത്തിന്റെ അളവില്‍ പരിധി കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.