Connect with us

National

ഹരിയാനയില്‍ ഏക്‌നാഥ് ഷിന്‍ഡെ ശിവസേനാ നിയമസഭാ കക്ഷി നേതാവ്; ആദിത്യ താക്കറെ മന്ത്രിയാകാനില്ല

Published

|

Last Updated

ചണ്ഡീഗഢ്: ഹരിയാനയില്‍ ശിവസേനാ നേതാക്കളായ ഉദ്ദവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും ബി ജെ പി-സേന സഖ്യ സര്‍ക്കാറിലുണ്ടാകില്ല. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. സര്‍ക്കാറിന്റെ ഭാഗമാകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്ന് ആദിത്യ താക്കറെ പാര്‍ട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ആദിത്യയുടെ നിലപാടിനെ ഉദ്ദവ് താക്കറെ അനുകൂലിച്ചതായും സേനാ നേതാക്കള്‍ പറഞ്ഞു.

സര്‍ക്കാറില്‍ ചേരുന്നതിനു മുമ്പ് ഒന്നോ രണ്ടോ വര്‍ഷം ആദിത്യ നിയമസഭാ നടപടികളും ഭരണവും പഠിക്കട്ടെ എന്നാണ് ഉദ്ദവിന്റെ അഭിപ്രായം.

Latest