Connect with us

National

കുല്‍ഭൂഷണ്‍ കേസ്: പാക് നടപടി വിയന്ന ഉടമ്പടിയുടെ ലംഘനമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി

Published

|

Last Updated

യു എന്‍: ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക് നടപടി വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി ജെ). വിയന്ന കണ്‍വന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 36 പ്രകാരമുള്ള കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചിരിക്കുകയാണെന്നും 193 അംഗ യു എന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഐ സി ജെ അധ്യക്ഷന്‍ ജസ്റ്റിസ് അബ്ദുല്‍ ഖാവി യൂസുഫ് വ്യക്തമാക്കി. കേസില്‍ ഉചിതമായ പരിഹാര മാര്‍ഗങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജാദവിന് വധശിക്ഷ വിധിച്ചത് പുനപ്പരിശോധിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് ഇന്ത്യയെ സംബന്ധിച്ച് വന്‍ വിജയമാണ്. ചാരപ്രവര്‍ത്തനവും തീവ്രവാദ പ്രവര്‍ത്തനവും ചുമത്തി അറസ്റ്റ് ചെയ്ത ജാദവിന് 2017 ഏപ്രിലിലാണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. തങ്ങളുടെ പൗരന് കോണ്‍സുലര്‍ സഹായം നിഷേധിച്ചത് 1963ലെ വിയന്ന കണ്‍വന്‍ഷന്റെ ലംഘനമാണെന്നാണ് ഇന്ത്യയുടെ വാദം.