Connect with us

Career Education

സിവിൽ സപ്ലൈസിൽ പ്രൊജക്ട് മാനേജർ

Published

|

Last Updated

സിവിൽ സപ്ലൈസ് വകുപ്പിൽ പ്രൊജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തിൽ ഒന്നും ജില്ലാ തലത്തിൽ പതിനാലും ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

പ്രൊജക്ട് മാനേജർ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം സി എ/ ബി ഇ/ ബി ടെക് ബിരുദം. അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം നാൽപ്പത്.
പ്രൊജക്ട് മാനേജർ (ജില്ലാതലം): ബി എസ് സി കമ്പ്യൂട്ടർ സയൻസ്/ ബി സി എ/ ബിരുദവും കമ്പ്യൂട്ടറിൽ ഡിപ്ലോമയും/ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി ഇ/ ബി ടെക്/ എം സി എ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി മുപ്പത്.

https://civilsupplieskerala.gov.in/ എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് The Director, Commissionerate of Civil Supplies, Public Office Complex, Trivandrum – 695033, Kerala എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി നവംബർ 11. വിശദ വിവരം വെബ്സൈറ്റിൽ.

Latest