Connect with us

Career Notification

അസിസ്റ്റന്റ് പ്രൊഫസർ

Published

|

Last Updated

കണ്ണൂർ ഗവൺമെന്റ്ആയുർവേദ കോളജിലെ ക്രീയാശാരീര വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് നവംബർ അഞ്ചിന് രാവിലെ 10.30ന് പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ്ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.