Connect with us

Career Education

കൊച്ചിൻ ഷിപ്പ്‌യാർഡിൽ 53 ഒഴിവ്

Published

|

Last Updated

കേന്ദ്ര സർക്കാറിന്റെ മിനിരത്‌ന കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സി എസ് എൽ മുംബൈ ഷിപ്പ് റിപ്പയർ യൂനിറ്റിൽ വിവിധ വിഭാഗങ്ങളിലായി 53 ഒഴിവ്. വർക്ക്മാൻ (45) സൂപ്പർവൈസറി കേഡർ (എട്ട്) എന്നിങ്ങനെയാണ് ഒഴിവുകൾ.

ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്(മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ സിവിൽ), ജൂനിയർ കൊമേഴ്‌സ്യൽ അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, വെൽഡർ കം ഫിറ്റർ (മെക്കാനിക് ഡീസൽ), ഫിറ്റർ (ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കൽ) , ഷിപ്പ്റൈറ്റ് വുഡ്, സെമി സ്‌കിൽഡ് റിഗ്ഗർ, ഫയർമാൻ, ജൂനിയർ സേഫ്റ്റി അസിസ്റ്റന്റ്, അസിസ്റ്റന്റ്എൻജിനീയർ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ വെപൺസ്), അസിസ്റ്റന്റ്ഫയർ ഓഫീസർ, അസിസ്റ്റന്റ്അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അക്കൗണ്ടന്റ്എന്നീ തസ്തികകളിലാണ് നിയമനം. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഇരുനൂറ് രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ ഫീസ് അടക്കേണ്ടതില്ല. അവസാന തീയതി നവംബർ 18. വിശദ വിവരങ്ങൾക്ക് https://cochinshipyard.com സന്ദർശിക്കുക.

Latest