Connect with us

Career Education

മിൽമയിൽ പ്ലാന്റ് അറ്റൻഡർ, ഡ്രൈവർ

Published

|

Last Updated

മിൽമയുടെ കീഴിലുള്ള എറണാകുളം റീജ്യനൽ കോ ഓപറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്‌സ് യൂനിയൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 124 ഒഴിവുകളുണ്ട്.

ടെക്‌നിക്കൽ സൂപ്രണ്ട് (എൻജിനീയറിംഗ്- അഞ്ച് ഒഴിവ്), ടെക്‌നിക്കൽ സൂപ്രണ്ട് (ഡയറി- ആറ്), ഡയറി കെമിസ്റ്റ്/ ഡയറി ബാക്ടീരിയോളജിസ്റ്റ് (ആറ്), അസിസ്റ്റന്റ്മാർക്കറ്റിംഗ് ഓഫീസർ (ആറ്), അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസർ (രണ്ട്), അസിസ്റ്റന്റ്പേഴ്‌സനൽ ഓഫീസർ (മൂന്ന്), സിസ്റ്റം സൂപ്പർവൈസർ (രണ്ട്), മാർക്കറ്റിംഗ് ഓർഗനൈസർ (മൂന്ന്), ജൂനിയർ സൂപ്പർവൈസർ പി ആൻഡ് ഐ (പത്ത്), ലാബ് അസിസ്റ്റന്റ് (മൂന്ന്), ടെക്‌നീഷ്യൻ (ബോയിലർ- അഞ്ച്), ടെക്‌നീഷ്യൻ (റഫ്രിജറേഷൻ- ആറ്), ടെക്‌നീഷ്യൻ (ഇലക്ട്രീഷ്യൻ- എട്ട്), ടെക്‌നീഷ്യൻ (ജനറൽ- മൂന്ന്), ഡ്രൈവർ (ആറ്), പ്ലാന്റ് അറ്റൻഡർ (അമ്പത്) എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്ലാന്റ് അറ്റൻഡർ: യോഗ്യത- എസ് എസ് എൽ സി വിജയം അല്ലെങ്കിൽ തത്തുല്യം. ബിരുദധാരികളെ ഈ തസ്തികയിലേക്ക് പരിഗണിക്കുകയില്ല.
ഡ്രൈവർ: യോഗ്യത- എട്ടാം ക്ലാസ് വിജയവും എൽ എം വി, എച്ച് എം വി ലൈസൻസും. ഹെവി വാഹനങ്ങളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

ലാബ് അസിസ്റ്റന്റ്: യോഗ്യത- കെമിസ്ട്രി/ ബയോ കെമിസ്ട്രി/ മൈക്രോ ബയോളജി എന്നിവയിൽ ബിരുദം.
ടെക്‌നീഷ്യൻ: യോഗ്യത- എസ് എസ് എൽ സിയും ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റും. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
www.milma.com വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി നവംബർ 11. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

---- facebook comment plugin here -----

Latest