Connect with us

Kerala

സോളാര്‍ തട്ടിപ്പ്: സരിത നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്ന് വര്‍ഷം തടവ് ശിക്ഷ

Published

|

Last Updated

കോയമ്പത്തൂര്‍: കേരളത്തെ പിടിച്ചുലച്ച സോളാര്‍ അഴിമതിക്കേസില്‍ മുഖ്യപ്രതി സരിതാ നായര്‍ക്കും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. വഞ്ചനാ കേസില്‍ കോയമ്പത്തൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കോയമ്പത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് നടപടി.

രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച അഴിമതിക്കേസാണ് സോളാര്‍ തട്ടിപ്പ്. “ടീം സോളാര്‍” എന്ന അംഗീകാരം പോലുമില്ലാത്ത കമ്പനി സൗരോര്‍ജ പദ്ധതിയുടെ പേരില്‍ പലരില്‍ നിന്നും പണം തട്ടിയെന്നാണ് കേസ്. സരിത എസ്.നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നീ കമ്പനി ഡയറക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്.

മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിപ്പിന് ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലുകള്‍ വന്നതോടെ കേസ് മറ്റൊരു തലത്തിലേക്ക് നീങ്ങി. അഴിമതിയുടെയും ലൈംഗിക ചൂഷണത്തിന്റെയും കഥകളാണ് പിന്നീട് ഒന്നിന് പിറകെ ഒന്നായി പുറത്തുവന്നത്. യുഡിഎഫിലെ ഉന്നത നേതാക്കള്‍ക്കെതിരെയാണ് സരിത ലൈംഗിക പീഡന പരാതി നല്‍കിയിരുന്നത്.

അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 1.9 കോടി കോഴ നല്‍കിയെന്ന് സോളാര്‍ അന്വേഷണ കമ്മീഷനു മുന്നില്‍ സരിത മൊഴി നല്‍കിയിരുന്നു. കേസില്‍ 2013 ജൂണ്‍ മൂന്നിനാണ് സരിത നായര്‍ അറസ്റ്റിലാകുന്നത്.

Latest