Connect with us

Career Education

ഐ ഒ സിയിൽ 1,705 അപ്രന്റിസ്

Published

|

Last Updated

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അപ്രന്റിസ് തസ്തികയിൽ 1,705 ഒഴിവ്. വെസ്റ്റേൺ റീജ്യനിലും വിവിധ റിഫൈനറികളിലുമായാണ് നിയമനം. റിഫൈനറി ഡിവിഷനിൽ 1,574ഉം വെസ്റ്റേൺ റീജ്യനിൽ 131ഉം ഒഴിവുകളാണുള്ളത്.

റിഫൈനറി ഡിവിഷൻ

അസം, ബിഹാർ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഹരിയാന, ഒഡീഷ എന്നിവിടങ്ങളിലെ റിഫൈനറികളിലാണ് നിയമനം.

ട്രേഡ് അപ്രന്റിസ്- അറ്റൻഡന്റ് ഓപറേറ്റർ (കെമിക്കൽ പ്ലാന്റ്): 407 ഒഴിവ്. യോഗ്യത- ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബി എസ് സി ബിരുദം. ട്രേഡ് അപ്രന്റിസ് ഫിറ്റർ (മെക്കാനിക്കൽ): 154 ഒഴിവ്. മെട്രിക്കും രണ്ട് വർഷത്തെ ഐ ടി ഐ (ഫിറ്റർ) കോഴ്‌സും. ട്രേഡ് അപ്രന്റിസ് (ബോയിലർ): 88 ഒഴിവ്. ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബി എസ് സി ബിരുദം.

ടെക്‌നീഷ്യൻ അപ്രന്റിസ് (കെമിക്കൽ): 271 ഒഴിവ്. കെമിക്കൽ എൻജിനീയറിംഗ്/ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ എൻജിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.
ടെക്‌നീഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ): 379ഒഴിവ്. മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.

ടെക്‌നീഷ്യൻ അപ്രന്റിസ് (ഇൻസ്ട്രുമെന്റേഷൻ): 96 ഒഴിവ്. ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്‌സ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ. ട്രേഡ് അപ്രന്റിസ്- സെക്രട്ടേറിയൽ അസിസ്റ്റന്റ്: 75 ഒഴിവ്. ഏതെങ്കിലും ബിരുദം. ട്രേഡ് അപ്രന്റിസ്- അക്കൗണ്ടന്റ്: 26 ഒഴിവ്. ബി കോം ബിരുദം. ട്രേഡ് അപ്രന്റിസ് ഡാറ്റ എൻട്രി ഓപറേറ്റർ: 42 ഒഴിവ്. പ്ലസ് ടു വിജയം. ട്രേഡ് അപ്രന്റിസ് ഡാറ്റ എൻട്രി ഓപറേറ്റർ (സ്‌കിൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്‌സ്): 36 ഒഴിവ്. പ്ലസ് ടു വിജയം. ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപറേറ്ററിൽ സ്‌കിൽ സർട്ടിഫിക്കറ്റ്.
പ്രായം 18- 24. 31.10.2019 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അവസാന തീയതി നവംബർ 15.

വെസ്റ്റേൺ റീജ്യൻ

ഐ ഒ സിയുടെ വെസ്റ്റേൺ റീജ്യനിൽ ടെക്‌നിക്കൽ ആൻഡ് നോൺ ടെക്‌നിക്കൽ ട്രേഡ് ആൻഡ് ടെക്‌നീഷ്യൻ അപ്രന്റിസ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, ദാദ്ര ആൻഡ് നാഗർ ഹവേലി എന്നിവിടങ്ങളിലാണ് നിയമനം.
www.iocl.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി നവംബർ 26. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

Latest