Connect with us

Career Education

കെൽട്രോണിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, ഓപറേറ്റർ

Published

|

Last Updated

കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ്കോർപറേഷൻ ലിമിറ്റഡിൽ (കെൽട്രോൺ) സീനിയർ എൻജിനീയർ/ എൻജിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ്, ഓപറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇരുപത് ഒഴിവുകളാണുള്ളത്.
ടെക്‌നിക്കൽ അസിസ്റ്റന്റ്: കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ്/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ് എന്നിവയിൽ അറുപത് ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ. ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ഓപറേറ്റർ: മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് മെക്കാനിക്/ എം ആർ ടി വി, ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് എന്നിവയിൽ അറുപത് ശതമാനം മാർക്കോടെ ഐ ടി ഐ സർട്ടിഫിക്കറ്റ്. ഒരു വർഷത്തെ പ്രവൃത്തി പരിചയം.

കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഉയർന്ന പ്രായപരിധി 28. അവസാന തീയതി നവംബർ ആറ്. വിശദ വിവരങ്ങൾക്ക് http://www.keltron.org/ സന്ദർശിക്കുക.

---- facebook comment plugin here -----

Latest