Connect with us

Kerala

മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി

Published

|

Last Updated

പാലക്കാട്: അട്ടപ്പാടയി മേലെ മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ പോലീസുമായി ഏറ്റുമട്ടി കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മതൃദേഹം നാലാം തീയതിവരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവ്. ഏറ്റുമുട്ടല്‍ കൊലയില്‍ സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡം പാലിച്ചില്ലെന്ന് കാണിച്ച് കൊല്ലപ്പെട്ട കാര്‍ത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹരജിയിലാണ് പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവ്. തിങ്കളാഴ്ചവരെ മൃതദേഹം സൂക്ഷിക്കണം. അടുത്തമാസം രണ്ടിന് കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. കൊല്ലപ്പെട്ടവരെ കാണാന്‍ ബന്ധുക്കളെ അനുവദിക്കണമെന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടു.

ഇന്‍ക്വസ്റ്റ്, പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് മുമ്പായുള്ള നടപടി ക്രമങ്ങള്‍ പോലീസ് പാലിച്ചില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹരജിയിലുണ്ട്. ഇന്‍ക്വസ്റ്റിനിടെ പോലീസ് കുടുംബാംഗങ്ങളോട് സംസാരിച്ചില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതുവരെ സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെക്കണമെന്നും ഇവര്‍ ഹരജയില്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ കൊല്ലപ്പെട്ട മണിവാസകത്തിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി കാണാന്‍ ഭാര്യ കലക്കും ബന്ധുക്കള്‍ക്കും മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് അനുമതി നല്‍കി. മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് തിരുച്ചിറപ്പള്ളി ജയിലിലാണ് മണിവാസകത്തിന്റെ ഭാര്യയും മക്കളുമുള്ളത്. ഇവിടെ നിന്നും എത്തി കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

 

Latest