Connect with us

Kerala

ഇന്ദിരാ ഗാന്ധി അനുസ്മരണത്തിനിടെ എറണാകുളം ഡി സി സിയില്‍ തമ്മിലടി

Published

|

Last Updated

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കടിയിലുള്ള തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയിലെത്തിയതോടെ ഇന്നലെ എറണാകുളം ഡി സി സിയില്‍ നടന്ന ഇന്ദിര ഗാന്ധി അനുസ്മരണം അലങ്കോലമായി. മുതിര്‍ന്ന നേതാക്കളായ കെ വി തോമസ്, കെ ബാബു, ഡൊമനിക് പ്രസന്റേഷന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് വെല്ലുവളിച്ചത്.

മേയര്‍ സൗമിനി ജെയിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ് രംഗത്തെത്തയതാണ് പ്രശ്‌നത്തി് തുടക്കം. എന്‍ വേണുഗോപാല്‍ ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തിയ ഉടനെയാണ് സംസാരിച്ച് കഴിഞ്ഞ ഉടനെയാണ് നോര്‍മന്‍ ജോസഫ് മേയറെ ഉടന്‍ മാറ്റണമെന്ന് എണീറ്റ് നിന്ന് കൊണ്ട് ആവശ്യപ്പെട്ടത്. ഈ മേയറെ വെച്ച് കൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. അനുസ്മരണ സമ്മേളനത്തിനിടെ അപ്രതീക്ഷിത ആവശ്യത്തില്‍ ചടങ്ങില്‍ പങ്കെടുത്തവരെല്ലാം സ്തബ്ധരായി. മേയര്‍ താനടക്കമുള്ള നേതാക്കളോട് പോലും മാന്യമായി പെരുമാറുന്നില്ല എന്നടക്കമുള്ള കാര്യങ്ങള്‍ നോര്‍മല്‍ ജോസഫ് ഉന്നയിച്ചു. തുടര്‍ന്ന് ഇയാളെ പിടിച്ച് മാറ്റാന്‍ മറ്റു നേതാക്കള്‍ ശ്രമിച്ചപ്പോള്‍ അവരെ തള്ളി മാറ്റുകയായിരുന്നു. തുടര്‍ന്ന് ആക്രോശവും ഉന്തും തള്ളുമായി ചടങ്ങ് അലങ്കോലമായി.

ഹൈബി ഈഡന്‍ അടക്കമുള്ളവര്‍ മേയറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ മേയര്‍ക്ക് അനുകൂലമായി ഏതാനും സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. എറണാകുളത്തെ ഏതാനും നേതാക്കന്‍മാര്‍ മേയറെ മാറ്റണമെന്ന ഉറച്ച ആവശ്യത്തില്‍ നില്‍ക്കുകയാണ്. ഇവര്‍ പരാതിപ്പെട്ടതിന് അടിസ്ഥാനത്തില്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം മേയറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും രൂക്ഷ അഭിപ്രായ വിത്യാസം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മേയറെ മാറ്റുന്നതിനോട് യോജിക്കാനാകില്ലെന്ന് വി എം സുധീരനും എം എം ഹസനുമെല്ലാം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ പി സി സി യോഗം തീരുമാനമെടുക്കാന്‍ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

 

Latest