Connect with us

Kerala

പാലാരിവട്ടം: സൂരജ് അടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് 14വരെ നീട്ടി

Published

|

Last Updated

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ നാല് പ്രതികളുടേയും റിമാന്‍ഡ് കാലാവധി അടുത്തമാസം 14വരെ നീട്ടി. ഒന്നാം പ്രതിയും കരാര്‍ കമ്പനി എം ഡിയുമായ സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം ടി തങ്കച്ചന്‍, നാലാം പ്രതിയായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നീട്ടിയത്. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം, മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തങ്ങള്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായതാണെന്നും ജാമ്യം നല്‍കണമെന്നുമാണ് പ്രതികളുടെ ആവശ്യം. മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് ഒരുങ്ങുകയാണെന്നും അതിനാല്‍ അറസ്റ്റിലായ പ്രധാന പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നുമാകും വിജിലന്‍സ് ഹൈക്കോടതിയില്‍ വാദിക്കുക.

 

Latest