Connect with us

Kerala

മന്ത്രി ഇടപെട്ട് കോളജ് മാറ്റം ലഭിച്ച പെണ്‍കുട്ടി വിവാദത്തെ തുടര്‍ന്ന് പഠനം അവസാനിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഇടപെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമന്‍സ് കോളജില്‍ പഠനാവസരം ലഭിച്ച പെണ്‍കുട്ടി വിവാദത്തെ തുടര്‍ന്ന് പഠനം അവസാനിപ്പിച്ചു. പഠനം അവസാനിപ്പിക്കുന്നതായി അറിയിച്ച് പെണ്‍കുട്ടി നല്‍കിയ കത്ത് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.

നെയ്യാറ്റിന്‍കര സ്വദേശിയായ വിദ്യാര്‍ഥിനിക്ക് ആലപ്പുഴ ചേര്‍ത്തല എന്‍ എസ് എസ് കോളജില്‍ പോയി പഠിക്കാന്‍ ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്നാണ്് തിരുവന്തപുരം വിമെന്‍സ് കോളജിലേക്ക് മന്ത്രി പ്രവേശനം ശരിയാക്കി നല്‍കിയത്. അച്ഛന്‍ ഉപേക്ഷിച്ച, അമ്മ ക്യാന്‍സര്‍ മൂലം മരിച്ച പെണ്‍കുട്ടിക്ക് മാനുഷിക പരിഗണനവെച്ചായിരുന്നു മന്ത്രിയുടെ ഇടപെടല്‍. എന്നാല്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് പെണ്‍കുട്ടി പഠനം അവസാനിപ്പിക്കുന്നത്.

സംഭവം വിവാദമായോടെ കാര്യങ്ങള്‍ വിശദീകരിച്ച് വിദ്യാര്‍ഥിനി സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരുന്നു. പഠനം അവസാനിപ്പിക്കുന്നുവെന്നും വിദ്യാര്‍ഥിനി സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് പിന്നീട് കത്തിലൂടെ ഔദ്യോഗികമായി ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.