Connect with us

Kerala

സംസ്ഥാനത്ത് നാശം വിതച്ച് കാറ്റും മഴയും; ഏഴ് മത്സ്യ തൊഴിലാളികളെ കാണാതായി

Published

|

Last Updated

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട “മഹ” ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത കാറ്റും മഴയും. മഹ ചുഴലിക്കാറ്റ് ഇപ്പോള്‍ കോഴിക്കോടിന് 325 കിലോമീറ്റര്‍ അകലെയാണുള്ളത്. കോഴിക്കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ ഉച്ചക്ക് ശേഷം കനത്ത  മഴ തുടരുകയാണ്.

വിവിധ ബോട്ടുകളിലായി കടലില്‍ മത്സ്യ ബന്ധനത്തിന് പോയ ഏഴ്്മത്സ്യ തൊഴിലാളികളെ കാണാതായി. വടകരയില്‍ നിന്ന് രണ്ട് ബോട്ടുകളിലായി പോയ ആറ് പേരുടേയും ചാവടക്കാട് നിന്നുള്ള ഒരു ബോട്ടിലെയും മത്സ്യ തൊഴിലാളികളെയാണ് കാണാതായി. വടകര ചോമ്പാലില്‍ നിന്ന് ലഡാക്ക് ബോട്ടില്‍ പോയ നാല് പേരെയും തൗഫീഖ് ബോട്ടില്‍ പോയ രണ്ട് പേരെയുമാണ് കാണാതായത്. ഇവര്‍ക്കായി കോസ്റ്റ്ഗാര്‍ഡ് തിരച്ചില്‍ നടത്തുകയാണ്.

ചാവക്കാട് നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പൊന്നാനി തീരത്ത് തകരുകയായിരുന്നു. അഞ്ച് മത്സ്യ തൊഴിലാളികളായിരുന്ന ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ അഞ്ച് പേരെ കപ്പല്‍ ജീവനക്കാര്‍ രക്ഷപ്പെടുത്തി. ഇവരെ ഫോര്‍ട്ട്‌കൊച്ചിയില്‍ എത്തിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എട്ട് മണിക്കൂര്‍കൂടി കനത്ത മഴ തുടരും. കൊച്ചി മുതല്‍ കാസര്‍കോട് വരെ തീവ്ര മഴയുണ്ടാകും. മലപ്പുറം പൊന്നാനി തീരത്ത് രൂക്ഷകടലാക്രമണമുള്ളതായാണ് റിപ്പോര്‍ട്ട്. ഇവിടെ 150 ഓളം വീടുകളില്‍ വെള്ളം കയറി. തീരദേശത്തുള്ളവരെ മറ്റിപാര്‍പ്പിക്കുകയാണ്. തൃശൂരിന്റേയും ആലപ്പുഴയുടേയും തീരദേശത്തും കടലാക്രമണം രൂക്ഷമാണ്. കുട്ടനാട്ടില്‍ വിളവെടുക്കാനായ 8000 ഹെക്ടര്‍ നെല്‍കൃഷി വെള്ളത്തിലായി.

ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് കേരളത്തില്‍ കടലില്‍ പോകുന്നതിന് മത്സ്യ തൊഴിലാളികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ലക്ഷദ്വീപില്‍ മുഴുവന്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളത്ത് അതിശക്തമായ മഴ തുടരുകയാണ്. ജില്ലയുടെ തീരപ്രദേശങ്ങളില്‍ പലയിടത്തും കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു.
ഞാറയ്ക്കല്‍, എടവനാട്, പറവൂര്‍ മേഖലയില്‍ കടല്‍ തീരത്തേക്ക് അടിച്ചുകയറി. പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. രാവിലെ ഞാറക്കലില്‍ നിന്ന് 50 ഓളം കുടുംബങ്ങളെ മാറ്റി. കണയന്നൂര്‍ മുളവുകാട് വില്ലേജില്‍ താന്തോന്നി തുരുത്തില്‍ വെള്ളം കയറി 62 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. ഫോര്‍ട്ട്‌കൊച്ചിയില്‍ 15ലേറെ മീന്‍പിടുത്ത വള്ളങ്ങള്‍ തകര്‍ന്നു. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ ഒന്നരയടി ഉയര്‍ത്തി.തിരുവനന്തപുരത്തിന്റെ തീരമേഖങ്ങളിലും ജാഗ്രത ശക്തമാക്കി.

ലക്ഷദ്വീപില്‍ കാറ്റ് കനത്ത നാശം വിതക്കുമെന്നാണ് റിപ്പോര്‍ട്ട്. ബേപ്പൂരില്‍ നിന്നുള്ള ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വ്വീസും നിര്‍ത്തി. ലക്ഷദ്വീപില്‍ നങ്കൂരമിടാന്‍ കഴിയാത്തതിനാല്‍ മൂന്ന് ചരക്ക് കപ്പലുകള്‍ ബേപ്പൂരില്‍ തിരിച്ചെത്തി. ലക്ഷദ്വീപില്‍ ഇപ്പോല്‍ തന്നെ കാറ്റ് തുടങ്ങിതയാണ് റിപ്പോര്‍ട്ട്. ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നില്ല.

Latest