Connect with us

International

പാക്കിസ്ഥാനില്‍ ട്രെയിനില്‍ തീപിടിത്തം; മരണം 73 ആയി

Published

|

Last Updated

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി. 30ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ട്രെയിനില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ദുരന്തം.

പഞ്ചാബ് പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള റഹിം യാര്‍ ഖാന്‍ ജില്ലയിലെ ലിയാകത്പൂര്‍ നഗരത്തിന് സമീപമാണ് ദുരന്തമുണ്ടായത്. കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന തെസ്ഗാം എക്സ്പ്രസിൻെറ മൂന്ന് ബോഗികള്‍ക്ക് തീപിടിക്കുകയായിരുന്നു. പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിനിടയാക്കിയത്.

തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടാനായി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ ചിലരും മരിച്ചവരില്‍ ഉള്‍പ്പെടും. മരിച്ചവരുടെ ബന്ധുക്കളെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്ന് അധികൃതര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി .

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റെയില്‍വേ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.