Connect with us

National

സി പി ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത അന്തരിച്ചു

Published

|

Last Updated

കൊല്‍ക്കത്ത: സി പി ഐയുടെ പ്രമുഖ നേതാവും പതിറ്റാണ്ടുകളോളം പശ്ചിമ ബംഗാൡ നിന്നുള്ള പാര്‍ലിമെന്റേറിയനുമായിരുന്ന ഗുരുദാസ് ദാസ്ഗുപ്ത (83) അന്തരിച്ചു. വിവിധ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ബംഗാള്‍ രാഷ്ട്രീയം രാജ്യത്തിന് സംഭാവന ചെയ്ത പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്ന ദാസ് ഗുപ്ത സി പി ഐയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി, എ ഐ ടി യു സി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിരുന്നു. 1985, 1988, 1994 കാലങ്ങളില്‍ സി പി ഐ രാജ്യസഭാംഗമായ അദ്ദേഹം, 2004ലും 2009ലും േേലാക്‌സഭാ അംഗമായിരുന്നു. അവസാനം ലോക്‌സഭാ അംഗമായിരിക്കെ സി പി ഐയുടെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവുമായിരുന്നു അദ്ദേഹം.

തൊഴിലാളി പ്രസ്താനങ്ങളുടെ സംഘാടനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന ഗുപത് രാഷ്ട്രീയത്തിലെ അഴിമതിക്ക് എതിരെ ശക്തമായ നിലപാട് എടുത്ത നേതാക്കളില്‍ ഒരാളായിരുന്നു. ടു ജി സ്‌പെക്രടം കേസ് അന്വേിച്ച പാര്‍ലിമെന്ററി സമിതിയില്‍ അംഗമായിരുന്ന അദ്ദേഹം മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതായ ചില നിരീക്ഷണങ്ങളും നടത്തിയിരുന്നു. വര്‍ഗീയതക്കും ജാതീയതക്കുമെതിരായി പാര്‍ലിമെന്ററി രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പലപ്പോഴും വലിയ ചര്‍ച്ചയായിരുന്നു.
78 വയസായിരിക്കെ ഇനി പാര്‍ലിമെന്ററി രംഗത്തേക്കില്ലെന്നും പുതുത ലമുറക്കായി വഴിമാറുന്നുവെന്നും പറഞ്ഞ് പാര്‍ട്ടി ദേശീയ കൗണ്‍സിലിന് കത്തയച്ച അദ്ദേഹം പിന്നീട് മത്സരിച്ചിട്ടില്ല.