Connect with us

Kerala

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിക്കാണ് അന്വേഷണ ചുമതല. അന്വേഷണം ക്രൈം ബ്രാഞ്ചിന് നല്‍കി ഡി ജി പി ഉത്തരവ് പുറപ്പെടുവിച്ചു.

ഇതിനിടെ കൊല്ലപ്പെട്ട മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ കല കോടതിയില്‍ ഹരജി നല്‍കി. മധുര ഡിവിഷന്‍ ബഞ്ചിലാണ് ഹരജി നല്‍കിയത്. ഭര്‍ത്താവിന്റെ മൃതദേഹം കാണാനുള്ള അവകാശം ഭാര്യയെന്ന നിലയില്‍ തനിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ജയിലില്‍ കഴിയുകയാണ് കല. മൃതദേഹം കാണുന്നതു വരെ മറ്റ് നടപടികള്‍ ഉണ്ടാവരുതെന്ന് കേരള പോലീസിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. നാല് മാവോവാദികളും വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു.

Latest