Connect with us

National

ടിക്ടോക് താരവും ബി ജെ പി സ്ഥാനാര്‍ഥിയുമായിരുന്ന സോനാലി ഫൊഗട്ടിന് മര്‍ദനമേറ്റതായി പരാതി

Published

|

Last Updated

ചണ്ഡീഗഢ്: ടിക്ടോക് താരവും ബി ജെ പി സ്ഥാനാര്‍ഥിയുമായിരുന്ന സോനാലി ഫൊഗട്ടിന് മര്‍ദനമേറ്റു. സഹോദരിയും സഹോദരീ ഭര്‍ത്താവും തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് ഇവര്‍ പരാതി കൊടുത്തിട്ടുണ്ട്. വധഭീഷണി മുഴക്കിയെന്നും പരാതിയിലുണ്ട്. കഴിഞ്ഞ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദംപൂരിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു സോനാലി. തിരഞ്ഞെടുപ്പില്‍ ഇവര്‍ പരാജയപ്പെട്ടിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ സഹോദരി രുകേഷിനും സഹോദരീ ഭര്‍ത്താവ് അമന്‍ പൂനിയക്കും എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഭൂതന്‍ കലാനിലെ തന്റെ സ്ഥലം സന്ദര്‍ശിച്ച ചൊവ്വാഴ്ച രാത്രിയാണ് മര്‍ദനമുണ്ടായതെന്ന് സോനാലി പരാതിയില്‍ പറയുന്നു. തന്നെ കാണാന്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്ന് അവിടെ എത്തിയിരുന്നു. ഭര്‍ത്താവിനൊപ്പം സഹോദരിയും കാണാന്‍ വന്നിരുന്നു. അവിടെ വെച്ച് തര്‍ക്കമുണ്ടായെന്നും മര്‍ദിച്ചെന്നുമാണ് പരാതിയിലുള്ളത്.

Latest