Connect with us

National

ഹരിയാനയിലെ സഖ്യ സര്‍ക്കാര്‍ കാലാവധി തികക്കില്ല: ഭൂപീന്ദര്‍ സിംഗ് ഹൂഡ

Published

|

Last Updated

ചണ്ഡീഗഢ്: ഹരിയാനയിലെ ബി ജെ പി- ജെ ജെ പി സഖ്യ സര്‍ക്കാര്‍ കാലാവധി തികക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ. സഖ്യ സര്‍ക്കാര്‍ അധികകാലം മുന്നോട്ടുപോകില്ല. സര്‍ക്കാര്‍ കാലാവധി തികയ്ക്കണമെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റണമെന്നുമാണ് തന്റെയും ആഗ്രഹം. എന്നാല്‍, ഇരു പാര്‍ട്ടികളുടെയും ചരിത്രം പരിശോധിക്കുമ്പോള്‍ തനിക്ക് യാതൊരു പ്രതീക്ഷയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജെ ജെ പി പിറന്നിട്ട് പത്ത് മാസമേ ആയിട്ടുള്ളൂ. ഇതിനിടെ മൂന്ന് സഖ്യങ്ങളിലാണ് പാര്‍ട്ടി ചേര്‍ന്നത്. ആദ്യം എ എ പിയുമായിട്ടായിരുന്നു സഖ്യം. പിന്നീട് ബി എസ് പിക്ക് ഒപ്പം കൂടി. ഇപ്പോള്‍ ബി ജെ പിയുടെ കൂടെയും. ബി ജെ പിയെ പിന്തുണച്ചതിന് വോട്ടര്‍മാരുടെ ഭാഗത്തു നിന്നുള്ള ശക്തമായ രോഷം മറച്ചുവെക്കാനാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് ജയിലില്‍ പോകാന്‍ ഹൂഡ തയ്യാറായിക്കോളൂവെന്ന ജെ ജെ പി നേതാവ് ദിഗ്വിജയ് ചൗത്താലയുടെ പ്രസ്താവനയോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.

Latest