Connect with us

Gulf

റിയാദില്‍ നവ വരനെ മരിച്ച നിലയില്‍ കണ്ടെത്തി

Published

|

Last Updated

റിയാദ്: നവ വരനെ മരിച്ച നിലയില്‍ കണ്ടെത്തി. റിയാദിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ മലപ്പുറം ആനക്കയം പന്തല്ലൂര്‍ കിഴക്കും പറമ്പ് മൂസ-ആയിഷ ദമ്പതികളുടെ മകന്‍ സുബൈര്‍ (26) നെ ആണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് കഴിഞ്ഞ മാസം പതിനാറിനാണ് സുബൈര്‍ നാട്ടില്‍ നിന്നും റിയാദില്‍ തിരിച്ചെത്തിയത്.

ഭാര്യ: ഹിബ. സഹോദരങ്ങള്‍: ആഷിഖ്, മുനീര്‍, ശരീഫ, സഹല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിയാദില്‍ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.