Connect with us

National

ടിപ്പുവിന്റെ ചരിത്രം പ്രതിപാദിക്കുന്ന അധ്യായങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യും: യെദ്യൂരപ്പ

Published

|

Last Updated

ബംഗളൂരു: ടിപ്പു സുല്‍ത്താന്റെ ചരിത്രം പ്രതിപാദിക്കുന്ന അധ്യായങ്ങള്‍ കര്‍ണാടകത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ഇത്തരം വിഷയങ്ങള്‍ വിദ്യാലയങ്ങളില്‍ പാഠ്യ വിഷയമാകുന്നത് അനുവദിക്കാനാകില്ല. ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പിന്‍വലിക്കാന്‍ പോവുകയാണെന്നും യെദ്യൂരപ്പ പറഞ്ഞു.

സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം നടത്തിയ ടിപ്പു സുല്‍ത്താന്റെ ചരിത്രം പാഠപുസ്തകങ്ങളില്‍ നിന്ന്‌ നീക്കം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു.

Latest