Connect with us

International

കാശ്മീര്‍: ഇന്ത്യയെ അനുകൂലിക്കുന്ന രാജ്യങ്ങള്‍ക്ക് നേരെ മിസൈല്‍ പ്രയോഗിക്കുമെന്ന് പാക് മന്ത്രി

Published

|

Last Updated

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുകയും പാക്കിസ്ഥാനെ എതിര്‍ക്കുകയും ചെയ്യുന്ന ഏതൊരു രാജ്യത്തിനും നേരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് പാക് മന്ത്രി. അത്തരം രാജ്യങ്ങളെ പാക്കിസ്ഥാന്റെ ശത്രുരാജ്യമായാണ് കാണുകയെന്നും കാശ്മീര്‍ കാര്യ മന്ത്രി അലി അമീന്‍ ഗന്ധാപൂര്‍ പറഞ്ഞു. ഇന്ത്യാ പാക് പ്രശ്‌നം രൂക്ഷമായാല്‍ യുദ്ധത്തിലേക്ക് പോകാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകന്‍ നൈല ഇനയാത്താണ് മന്ത്രിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. കശ്മീര്‍ വിഷയത്തില്‍ ആഗോളതലത്തില്‍ പാകിസ്ഥാന്‍ വിമര്‍ശനം നേരിടുന്നതിനിടയിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനമാണ് പാക്കിസ്ഥാനെ ചൊടിപ്പിക്കുന്നത്. തീരുമാനം ആഭ്യന്തര കാര്യമാണെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുകയും സാര്‍ക്ക് രാജ്യങ്ങളും അറബ് ലോകവും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇതിനെ പിന്തുണക്കുകയും ചെയ്തത് പാക്കിസ്ഥാനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.

Latest