Connect with us

Kerala

കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചവര്‍

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി വനത്തിനുള്ളില്‍ തണ്ടര്‍ബോള്‍ട്ട് വെടിവെച്ച്‌കൊന്ന മാവോയിസ്റ്റ് പ്രവര്‍ത്തകരില്‍ പലരുടേയും തലക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തം ഇനാം പ്രഖ്യാപിച്ചത്. അമ്പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെ ഇനാം പ്രഖ്യാപിച്ചവര്‍ ഇതിലുണ്ട്. മാവോയിസ്റ്റ് നേതാവ് സുരേഷിന്റെ തലക്കാണ് തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചത്. ശ്രീമതിക്ക് ഒരുലക്ഷവും മണിവാസകത്തിന് അമ്പതിനായിരം രൂപയും ഇനാമുണ്ട്.

വര്‍ഷങ്ങളായി ഭവനീദളം എന്ന പേരില്‍ അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് ഗ്രൂപ്പില്‍പ്പെട്ടവരാണിവര്‍. സംഘത്തില്‍ 12 പേരാണുള്ളത്. ഇവര്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ നീക്കം നടത്തുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു.

 

Latest