Connect with us

Kerala

നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റുകളെന്ന് ആരോപിക്കുന്ന നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി കമീഷന്‍ ഡി ജി പിക്ക് നോട്ടീസയച്ചു.

നാല് പേരെ തണ്ടര്‍ബോള്‍ട്ട് വെടിവച്ചു കൊല്ലാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നേരിട്ട് നടത്തി ഡി ജി പി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.കേസ് നവംബര്‍ 12ന് കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.