Connect with us

Kerala

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; 13 പേര്‍ പുതുമുഖങ്ങള്‍

Published

|

Last Updated

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമന്റെിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ ഗോള്‍ കീപ്പര്‍ വി മിഥുന്‍ ടീമിനെ നയിക്കും. ടീമില്‍ 13 പേര്‍ പുതുമുഖങ്ങളാണ്.കൊച്ചി മാരിയറ്റ് ഹോട്ടലിലായിരുന്നു പ്രഖ്യാപനം.

രണ്ടു മാസത്തോളമായി കൊച്ചിയില്‍ നടക്കുന്ന 30 പേരുടെ ക്യാമ്പില്‍ നിന്നാണ് ടീമിനെ തെരഞ്ഞെടുത്തത്. അടുത്തമാസം അഞ്ചു മുതല്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് ദക്ഷിണമേഖല യോഗ്യതാ മത്സരങ്ങള്‍.

ആന്ധ്ര, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, തെലുങ്കാന എന്നിവരാണ് യോഗ്യതാ മത്സരങ്ങളിലുള്ള മറ്റ് ടീമുകള്‍. ആന്ധ്രയും തമിഴ്‌നാടും അടങ്ങുന്ന ഗ്രൂപ്പിലാണ് കേരളം. കേരളത്തിന്റെ ആദ്യമത്സരം നവംബര്‍ അഞ്ചിന് ആന്ധ്രക്കെതിരെയാണ്. ബിനു ജോര്‍ജാണ് കോച്ച്

Latest