Connect with us

Kerala

മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ച് സി പി എമ്മില്‍ നിന്ന് രാജി

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ച് രണ്ട് പ്രാദേശിക യുവനേതാക്കള്‍ സി പി എമ്മില്‍ നിന്ന് രാജിവെച്ചു. ഡി വൈ എഫ് ഐ അഗളി മേഖല സെക്രട്ടറി സി ജെ അമല്‍ദേവും കൊല്ലം എസ് എഫ് ഐ മുന്‍ ജില്ലാ കമ്മറ്റി അംഗം എസ് യാസിനുമാണ്ി രാജിവെച്ചത്. ഫേസ്ബുക്ക് വഴിയാണ് ഇരുവരും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച വിവരം അറിയിച്ചത്.

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ച് സി പി എം, ഡി വൈ എഫ് ഐ സംഘടനകളില്‍ നിന്ന് രാജിവെക്കുന്നു. എനിക്ക് ഇനിയും രക്തസാക്ഷി ദിനം ആചരിക്കണമെന്ന് അമല്‍ ദേവ് പറഞ്ഞു. ഈ രക്തത്തില്‍ പങ്ക് ചേരാന്‍ കഴിയില്ല. വര്‍ഗബോധം എന്നൊന്നുണ്ട്. കൊലചെയ്യപ്പെട്ടത് സഖാക്കളാണ്. നമ്മുടെ ചോരയാണ് എന്ന് യാസിന്‍ ഫേസ്ബുക്കില്‍ പറയുന്നു.