Connect with us

Kerala

മാവോവാദികള്‍ കൊല്ലപ്പെട്ടത് തണ്ടര്‍ബോള്‍ട്ട് സ്വയ രക്ഷക്ക് വെടിവെച്ചപ്പോള്‍: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോവാദികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സ്വയ രക്ഷക്ക് വേണ്ടി തണ്ടര്‍ബോള്‍ട്ട് അംഗങ്ങള്‍ വെടിയുതിര്‍ത്തപ്പോഴാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മണ്ണാര്‍ക്കാട് എം എല്‍ എ എന്‍ ഷംസുദ്ദീനാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്.

പെട്രോളിങ്ങിന് ഇറങ്ങിയ തണ്ടര്‍ബോള്‍ട്ടിന് നേരെ ആദ്യം മാവോയിസ്റ്റുകളാണ് വെടിവെച്ചത്. തുടര്‍ന്ന്പൊലീസ് സ്വയരക്ഷക്ക്തിരിച്ചടിക്കുകയായിരുന്നുവെന്ന്മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആദ്യം ദിവസം മൂന്ന് പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്നലെ വീണ്ടും പോലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നു. പോലീസിന്റെ തിരിച്ചടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ബാക്കി നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നും പിണറായി വ്യക്തമാക്കി.

എന്നാല്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് സംശയിക്കുന്നതായും തണ്ടര്‍ബോള്‍ട്ടില്‍ ആര്‍ക്കും പരുക്ക്‌
പറ്റിയിട്ടില്ല എന്നത് ഇത് സൂചിപ്പിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തരെയടക്കം കാടിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നില്ല. ഏകപക്ഷീയമായ വെടിവെപ്പാണ് നടന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.