Connect with us

Kerala

മലയാളി യുവാവ് റിയാദില്‍ യന്ത്രത്തില്‍ കുടുങ്ങി മരിച്ചു

Published

|

Last Updated

റിയാദ്: റിയാദില്‍ ജോലിക്കിടെ മലയാളി യുവാവ് യന്ത്രത്തില്‍ കുടുങ്ങി മരിച്ചു. പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി തട്ടാരത്ത് അബ്ദുല്‍ ഖാദര്‍ (31) ആണ് മരിച്ചത്.

റഅല്‍ഖര്‍ജിലെ സ്വകാര്യകമ്പനിയിലെ ജോലിക്കാരനായിരുന്നു. ഭാര്യ: ഷമീറ. കുഞ്ഞിമുഹമ്മദിെന്റയും റുഖിയയുടെയും മകനാണ്. ഒമ്പത് വര്‍ഷമായി സഊദിയില്‍ ജോലി ചെയ്തുവരികയായിരുന്നു