Connect with us

International

ബ്രിട്ടനില്‍ ഡിസംബര്‍ 12ന് ഇടക്കാല തിരഞ്ഞെടുപ്പ്

Published

|

Last Updated

ലണ്ടന്‍: ബ്രക്‌സിറ്റ് നടപടികള്‍ അനന്തമായി നീണ്ടു പോകവെ ഡിസംബര്‍ 12 ന് ബ്രിട്ടനില്‍ ഇടക്കാല തിരഞ്ഞെടുപ്പ്. ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. 438 പേരുടെ പിന്തുണയാണ് പാര്‍ലമെന്റില്‍ ജോണ്‍സന് ലഭിച്ചത്. ബില്‍ ഇനി പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോഡ്‌സില്‍ അവതരിപ്പിക്കും. ഇവിടെ കാര്യമായ എതിര്‍പ്പിന് സാധ്യതയില്ലാത്ത പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഈ ആഴ്ച അവസാനത്തോടെ ഉത്തരവ് പുറത്തിറങ്ങും.

ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ജോണ്‍സന്റെ നാലാം ശ്രമമാണ് ഫലം കണ്ടത്. തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ച് ആഴ്ചയാണ് പാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് കിട്ടുക.

രാജ്യത്തിന്റെ ഭാവിക്കും ബ്രെക്സ്റ്റിനും വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്യണമെന്ന് ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ഇടക്കാല തിരഞ്ഞടുപ്പിലൂടെ വ്യക്തമായ ഭൂരിപക്ഷം നേടി ബ്രെക്‌സിറ്റിനുള്ള തടസ്സങ്ങള്‍ നീക്കുകയാണ് ബോറിസ് ജോണ്‍സന്റെ ലക്ഷ്യം. ബ്രെക്‌സിറ്റിന് 2020 ജനുവരി 31വരെ യൂറോപ്യന്‍ യൂനിയന്‍ സമയം അനുവദിച്ചിട്ടുണ്ട്.

Latest