Connect with us

Gulf

മോദി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി; വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പ് വെച്ചു

Published

|

Last Updated

റിയാദ് : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സഊദിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനായ സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. . തീവ്രവാദത്തെയും ഭീകരവാദത്തെയും ഇരു നേതാക്കളും അപലപിക്കുകയും ഇരു രാജ്യങ്ങളും കൂടുതല്‍ സുരക്ഷാ സഹകരണം ശക്തമാക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി.തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ വ്യവസായങ്ങളുടെ സഹകരണം, സുരക്ഷ, സേവന കരാര്‍, ഊര്‍ജ്ജം, മെഡിക്കല്‍ തുടങ്ങി വിവിധ ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.ഉച്ചക്ക് സല്‍മാന്‍ രാജാവ് ഒരുക്കിയ ഉച്ചവിരുന്നിലും പ്രധാനമന്ത്രി പങ്കെടുത്തു

സഊദിയിലെ വിവിധ വകുപ്പ് മന്ത്രിമാരായ ഊര്‍ജ്ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ , തൊഴില്‍സാമൂഹിക വികസന മന്ത്രി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി, പരിസ്ഥിതി ജലകൃഷി മന്ത്രി അബ്ദുള്‍റഹ്മാന്‍ ബിന്‍ അബ്ദുള്‍മുഹ്‌സിന്‍ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ചകള്‍ നടത്തി .കൃഷി, എണ്ണ, വാതകം എന്നിവയിലെ സഹകരണം, സമുദ്ര സുരക്ഷ, ആധുനിക സാങ്കേതികവിദ്യ,ഊ ര്‍ജ്ജം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ധാരണയായി.

രാജ്യത്തെ എണ്ണ കമ്പനിയായ സഊദി അറാംകോ , യു.എ.ഇയിലെ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി, ഇന്ത്യന്‍ പൊതുമേഖലാ എണ്ണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള നിക്ഷേപം ഉള്‍പ്പെടുന്ന മഹാരാഷ്ട്രയിലെ പടിഞ്ഞാറന്‍ തീരത്തെ എണ്ണ ശുദ്ധീകരണ പദ്ധതി കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു .ഏഷ്യയിലെ ഏറ്റവും വലിയ റിഫൈനറിയായ വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ സഊദി അരാംകോ തീരുമാനിച്ചതില്‍ എനിക്ക് സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു

റിയാദില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ലോകത്തിലെ മുപ്പത് രാജ്യങ്ങളില്‍ നിന്നെത്തിയ ആറായിരത്തിലധികം നിക്ഷേപകര്‍ പങ്കെടുക്കുന്ന മൂന്നാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയിലും (എഫ്‌ഐഐ) ഫോറത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.ഇന്ത്യയില്‍ വിദേശ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളതെന്നും, നിക്ഷേപകര്‍ക്ക് രാജ്യത്തിന്റെ വ്യവസായ പങ്കാളിയാകുകയെന്നത് സുവര്‍ണാവസരമാണിതെന്നും ആധുനിക സാങ്കേതികവിദ്യയും ഇന്ത്യയിലെ നിലവിലെ ആഗോള സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സാധിക്കും വരുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സാമ്പത്തിക മേഖല അഞ്ച് 5 ട്രില്യന്‍ ഡോളറിന്റെ വിദേശനിക്ഷേപമാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും ഉച്ചകോടിയെ അഭിസംബോധനം ചെയ്തു കൊണ്ട് മോദി പറഞ്ഞു.വികസന രംഗത്ത് രാജ്യം നേടിയ പുരോഗതികള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു പ്രാധാനമന്ത്രിയുടെ പ്രസംഗം .ഹിന്ദിയിലായിരുന്നു പ്രധാനമന്ത്രി ഉച്ചകോടിയെ അഭിസംബോധനം ചെയ്തത്

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ സാമ്പത്തികവികസന അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആഗോള രംഗത്ത് നേരിടുന്ന വെല്ലുവിളികളെ കുറിച്ചും മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നത്

തിങ്കളാഴ്ച രാത്രിയാണ് പ്രധാനമന്ത്രി സാന്ദര്‍ശനത്തിനായി റിയാദില്‍ എത്തിയത് സഊദിയിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനം കൂടിയാണിത് .2016 ലെ ആദ്യ സന്ദര്‍ശനത്തില്‍ സഊദി അറേബ്യ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു . ഇതിന്റെ തുടര്‍ച്ചയായി 2019 ഫെബ്രുവരിയില്‍ സഊദി കിരീടാവകാശി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു സന്ദര്‍ശനത്തിന്റെ ഭാഗമായി ഊര്‍ജ്ജം, എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, അടിസ്ഥാന സൗകര്യ വികസനം , കൃഷി, ധാതു ഖനനം തുടങ്ങിയ മേഖലകളില്‍ 100 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു ഇത് മോദിയുടെ രണ്ടാം സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് കൂടുതല്‍ കരുത്ത് പകരുന്നതായി മാറി

രാത്രി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ അത്താഴവിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി തന്നെ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു

സഊദി സന്ദര്‍ശനത്തിനെത്തിയ സഊദിയിലെത്തിയ ജോര്‍ദാനിലെ അബ്ദുല്ല രാജാവുമായി പ്രധാനമന്ത്രി നരേദ്ര മോദി കൂടിക്കാഴ്ച നടത്തി . ഇന്ത്യയും ജോര്‍ദാനും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഐ)ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് കഴിഞ്ഞ ദിവസം അബ്ദുല്ല രാജാവ് സഊദിയിലെത്തിയത്

 

Latest